കൊല്ലം: മനസിനും ശരീരത്തിനും ഒരുപോലെ ആരോഗ്യം പകരുന്ന ഔഷധമാണ് യോഗയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ജില്ലാ യോഗ അസോസിയേഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് എം.എ. സത്താർ അദ്ധ്യക്ഷനായി. സെക്രട്ടറി ബി. ചന്ദ്രസേനൻ സ്വാഗതം പറഞ്ഞു. എം. നൗഷാദ് എം.എൽ.എ, പി.ആർ. വസന്തൻ, ജെ.എസ്. ഗോപൻ, സി.ജെ. ആന്റണി, ചലച്ചിത്ര താരം ഷോബി തിലകൻ, ജെ. ജയ എന്നിവർ സംസാരിച്ചു.