കൊല്ലം: കൊട്ടാരക്കര പെരുംകുളം ഗ്രാമത്തെ സംസ്ഥാനത്തെ ആദ്യ പുസ്തക ഗ്രാമമായി ഇന്ന് പ്രഖ്യാപിക്കും. രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും. 21ന് മന്ത്രി കെ.എൻ.ബാലഗോപാൽ പെരുംകുളം ബാപ്പുജി സ്മാരക വായനശാലയിലെത്തി ഇതിന്റെ ഓർഡർ ഭാരവാഹികൾക്ക് കൈമാറും. ബാപ്പുജി സ്മാരക വായനശാലയുടെ പ്രവർത്തനങ്ങളിലൂടെയാണ് നാടിന് ഇത്തരമൊരു ഖ്യാതി ലഭിച്ചത്. ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധങ്ങളായ ആഘോഷ പരിപാടികളും വായനശാല പ്ളാൻ ചെയ്തിട്ടുണ്ട്. നാടൊന്നടങ്കം പുസ്തഗ്രാമമെന്ന പേര് സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലും ആവേശത്തിലുമാണ്.