yoga

കൊല്ലം: പുത്തൂർ പാങ്ങോട് ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളേജിൽ 21ന് അന്താരാഷ്ട്ര യോഗാദിനം സംഘടിപ്പിക്കും. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് പരിപാടികൾ. രാവിലെ 8ന് കോളേജിലെ യോഗാചാര്യൻ സി. ശിശുപാലൻ യോഗ പ്രദർശനം നടത്തും. 9.15ന് കൊവിഡ് കാലത്തെ ആഹാരക്രമം എന്ന വിഷയത്തിൽ ഡോ. പി.എസ്. ദിവ്യാലക്ഷ്മി ക്ളാസെടുക്കും. 10ന് വ്യാധിക്ഷമത്വം എന്ന വിഷയത്തിൽ കണ്ണൂർ പരിയാരം ഗവ. ആയുർവേദ കോളേജിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. ജി. ഗോപകുമാറിന്റെ ക്ളാസ് എന്നിവ നടക്കുമെന്ന് ശ്രീനാരായ ഹെൽത്ത് കെയർ സൊസൈറ്റി സെക്രട്ടറി എം.എൽ.അനിധരനും കോളേജ് പ്രിൻസിപ്പൽ ഡോ. സി. രഘുനാഥൻ നായരും അറിയിച്ചു.