കൊല്ലം : ഡോക്ടർമാർക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഐ.എം.എ നടത്തിയ സമരത്തിന് പൂർണ പിന്തുണ നൽകുകയാണെന്ന് കെ.ജി.എം.ഒ.എ കൊല്ലം ജില്ലാ കമ്മിറ്റി അറിയിച്ചു. കൊവിഡ് പ്രതിരോധത്തിൽ മുൻനിരയിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകരെ പൊതുജനങ്ങൾ മർദ്ദിക്കുന്നത് അപലപനീയമാണ്. മാവേലിക്കരയിൽ ഡോക്ടറെ മർദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യുന്നതുവരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കെ.ജി.എം.ഒ.എ കൊല്ലം ജില്ലാ പ്രസിഡന്റ് ഡോ. എൻ.ആർ. റീന, സെക്രട്ടറി,
ഡോ. ആർ. രോഹൻരാജ്‌ എന്നിവർ അറിയിച്ചു.