kottiyam-photo
പുരോഗമന കലാ സാഹിത്യ സംഘം കൊട്ടിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ.പി. സജിനാഥ് ഉദ്ഘാടനം ചെയ്തു

കൊട്ടിയം: ലക്ഷദ്വീപ് ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുരോഗമന കലാസാഹിത്യ സംഘം കൊട്ടിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. കൊട്ടിയം ജംഗ്ഷനിൽ നടന്ന സമരം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ.പി. സജിനാഥ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ഉമയനല്ലൂർ ബി. ദീപു,​ പ്രസിഡന്റ് ബാബുജി ശാസ്താംപ്പൊയ്ക, തമ്പി രവീന്ദ്രൻ, ബാബു നീലാംബരി, അർജുൻ മീരാസ് തുടങ്ങിയവർ സംസാരിച്ചു.