കൊല്ലം: ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർഥികൾക്ക് മൊബൈൽ ഫോണും പൊതുജനങ്ങൾക്ക് പലവ്യഞ്ജന കിറ്റുകളും നൽകി യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഹുൽ ഗാന്ധിയുടെ 51-ാം ജന്മദിനം ആഘോഷിച്ചു. സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. അസംബ്ലി പ്രസിഡന്റ് എ.എസ്. ശരത്ത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. കൗശിക് ദാസ്, ഉളിയക്കോവിൽ ഉല്ലാസ്, അർജുൻ കടപ്പാക്കട, ഷഹൻഷാ, ഹർഷാദ് മുതിരപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.