raju
നടയ്ക്കൽ നാട്യാ ആർട്സിന്റെ നേത്യത്വത്തിലുള്ള നാട്യാ ഗ്രാമം പുസ്തകപ്പുര ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കല്ലുവാതുക്കൽ നടയ്ക്കൽ നാട്യാ ആർട്സിന്റെ നേതൃത്വത്തിൽ നാട്യാ ഗ്രാമം പുസ്തകപ്പുരയുടെ ഉദ്ഘാടനവും പി.എൻ. പണിക്കർ അനുസ്മരണവും നടന്നു. ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കവി. ബാബു പാക്കനാർ ആദ്യ പുസ്തകം ഏറ്റുവാങ്ങി. പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും നടത്തി.

ക്ലബ് രക്ഷാധികാരി കെ.ജി. രാജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ആർ. അനിൽകുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃസമിതി അംഗം, കെ. മുരളീധരക്കുറുപ്പ്, വാർഡ് മെമ്പർ പി. പ്രമീള, ജി. ചന്ദ്രശേഖരൻ ആചാരി, കെ.സി. രാജേഷ് കുമാർ, വി. ബിച്ചു, വായനശാലാ പ്രസിഡന്റ് സ്വാതി അമൃതരാജ്, നീതു, തനിമ എസ്. രാജു, സാരംഗി എസ്. രാജേഷ്, മേഘാ സുരേഷ്, ജിതാഭായി തുടങ്ങിയവർ പങ്കെടുത്തു.