police

കൊല്ലം: എ.ആർ ക്യാമ്പിൽ നടത്തിയ പരിഷ്കാരങ്ങളെ തുടർന്ന് ചില കോണുകളിൽ നിന്നുയരുന്ന എതിർപ്പുകളിലും ആരോപണങ്ങളിലും കഴമ്പില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ. കഴിഞ്ഞദിവസം ക്യാമ്പിലെ വിവിധ ചുമതലകളുണ്ടായിരുന്ന എസ്.ഐ കുഴഞ്ഞുവീണതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥനെതിരെ ആരോപണം ഉയർന്നിരുന്നു.

ക്യാമ്പിലുള്ള ഉന്നത ഉദ്യോഗസ്ഥൻ അമിത സമ്മർദ്ദം നൽകിയത് മൂലമാണ് എസ്.ഐ കുഴഞ്ഞുവീഴാൻ കാരണമായതെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ ഈ ദിവസങ്ങളിൽ ഉന്നത ഉദ്യോഗസ്ഥൻ അവധിയിലായിരുന്നുവെന്നും വിശദീകരണമുണ്ട്. അതിനാലാണ് എസ്.ഐയ്ക്ക് തുടർച്ചയായി ജോലി ചെയ്യേണ്ടി വന്നത്. തുടർന്ന് ഇദ്ദേഹത്തിന് രണ്ടുദിവസം അവധി നൽകുകയും ചെയ്തു. തിരികെ ജോലിയിൽ പ്രവേശിച്ച ദിവസമാണ് എസ്.ഐ കുഴഞ്ഞുവീണത്. മറ്റുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ആബുലൻസ് എത്തിച്ചത് വാക്സിനേഷൻ കേന്ദ്രമായതിനാൽ

ചവറ സ്റ്റേഷൻ കേന്ദ്രീകരിച്ച് സർവീസ് നടത്തിയിരുന്ന ആംബുലൻസ് എ.ആർ ക്യാമ്പിലെത്തിച്ചത് കൊവിഡ് വാക്സിനേഷൻ കേന്ദ്രമായതിനാലാണ്. വാക്സിൻ എത്തിക്കുന്നതിനും അത്യാഹിതങ്ങളിൽ അടിയന്തര സേവനത്തിനുമാണ് ആംബുലൻസ് എത്തിച്ചത്. വാക്സിനേഷൻ പൂർത്തിയാകുന്ന മുറയ്ക്കേ അംബുലൻസ് ചവറയിലേക്ക് മാറ്റുകയുള്ളുവെന്ന് പൊലീസ് അധികൃതർ അറിയിച്ചു.