chama
മുള്ളുമല കോളനിയിൽ ആന്റിന സ്ഥാപിക്കാനുള്ള നിർമ്മാണ പ്രവർത്തനത്തിൽ കെ.പി.സി.സി സെക്രട്ടറി ചാമക്കാല ജ്യോതികുമാർ പങ്കാളിയായപ്പോൾ

കേരള കൗമുദി വാർത്ത തുണയായി

കൊല്ലം: പത്തനാപുരം മുള്ളുമല കോളനിയിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ഫുൾ റെയ്ഞ്ച് ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കി കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല. മൊബൈൽ ടവർ ഇല്ലാത്തതിനാൽ മുള്ളുമല കോളനിയിലെ കുഞ്ഞുങ്ങൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്ന കേരള കൗമുദി വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ചാമക്കാലയുടെ ഇടപെടൽ.

ബി.എസ്.എൻ.എൽ അധികൃതരുമായി ബന്ധപ്പെട്ട് അദ്ദേഹം കോളനിയിലെ അങ്കണവാടി കെട്ടിടത്തിന് മുകളിൽ ബി.ടി.എസും ആന്റിനയും സ്ഥാപിക്കുകയായിരുന്നു. ഈമാസം 12നാണ് ആന്റിന സ്ഥാപിക്കാനുള്ള പണി തുടങ്ങിയത്. ഇന്നലെ നിർമ്മാണം പൂർത്തിയായപ്പോൾ കോളനിവാസികൾ പായസവും മധുരപലഹാരവും പങ്കുവച്ച് ആഘോഷിച്ചു.