ഓച്ചിറ: ചങ്ങൻകുളങ്ങര ഐക്യകേരള ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന വായനാദിനാചരണം താലൂക്ക് ലൈബ്രറി കൗൺസിൻ സെക്രട്ടറി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഓച്ചിറ വേലുക്കുട്ടി കലാകേന്ദ്രത്തിന്റെ ആരംഭ ചുമതലക്കാരനും പ്രിൻസിപ്പലുമായിരുന്ന വലിയകുളങ്ങര കല്ലേലിൽ ശ്രീധരൻപിള്ളയെയും ഭാര്യ സുമംഗല അമ്മയെയും ഗ്രാമ പഞ്ചായത്തംഗം സുചേത അനുമോദിച്ചു. പ്രസിഡന്റ് വിശ്വനാഥൻ വായനശാലയുടെ ലൈഫ് മെമ്പർഷിപ്പ് കൈമാറി. സെക്രട്ടറി നിർമ്മാല്യം രാമചന്ദ്രൻപിള്ള പുസ്തകങ്ങൾ കൈമാറി. വൈസ് പ്രസിഡന്റ് എസ്. കൃഷ്ണകുമാർ നന്ദി പറഞ്ഞു.