congress
ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി ചരമ വാർഷിക ദിനാചരണം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയ്യങ്കാളി ചരമ വാർഷിക ദിനാചരണം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം എൻ. വേലായുധൻ വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ഫോണുകൾ സി.ആർ. മഹേഷിന് കൈമാറി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, എ. സുൾഫിഖാൻ, കെ.ബി. ഹരിലാൽ, അൻസാർ എ. മലബാർ, സന്തോഷ് തണൽ, ഷാജി ചോയ്സ്, കെ.വി. വിഷ്ണുദേവ്, ഓച്ചിറ വിജയൻ, എച്ച്.എസ്. ജയ് ഹരി, ഗീതാ രാജു, സിറാജ് ക്രോണിക്കൽ, രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.