കൊല്ലം: മ​മ​ത ന​ഗർ മ​ഹാ​ത്മാ ലൈ​ബ്ര​റി ആൻ​ഡ് റീ​ഡിംഗ് റൂ​മി​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ വാ​യ​നാ ​ദി​നാ​ച​ര​ണ​വും പി.എൻ. പണി​ക്കർ അ​നു​സ്മ​ര​ണ​വും ന​ട​ത്തി. ലൈ​ബ്ര​റി​ അ​ങ്ക​ണ​ത്തിൽ കൊ​വി​ഡ് മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ന​ട​ന്ന യോ​ഗം നഗർ സെക്ര​ട്ട​റി വാ​ര്യത്ത് മോ​ഹൻ​കു​മാർ ഉദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡന്റ് ആർ. രാ​മ​ച​ന്ദ്രൻപി​ള്ള അ​ദ്ധ്യക്ഷ​ത വ​ഹി​ച്ചു. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ആർ. പ്ര​സ​ന്ന​കു​മാർ, ന​ഗർ പ്ര​സി​ഡന്റ് എ​സ്. സു​രേ​ഷ്​ കു​മാർ, പി. നെ​പ്പോ​ളി​യൻ, ശ്രീ​കു​മാർ വാ​ഴാ​ങ്ങൽ, ജി. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് തുടങ്ങിയവർ സംസാരിച്ചു.