bjp
കൊവിഡ് പശ്ചാത്തലത്തിൽ ഓടനാവട്ടം വൈ. എം. സി .എ ഏർപ്പെടുത്തിയ നിർദ്ധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യക്കിറ്ര് , പഠനോപകരണം , ധനസഹായം എന്നിവയുടെ വിതരണോദ്‌ഘാടനം വെളിയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ബിനോജ് നിർവഹിക്കുന്നു.

ഓടനാവട്ടം: വൈ .എം .സി.എ യുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ, പഠനോപകാരണങ്ങൾ, ധന സഹായം എന്നിവ നൽകി. വെളിയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ബിനോജ് വിതരണോദ്‌ഘാടനം നിർവഹിച്ചു. എം. ജേക്കബ് പഠനോപകരണ വിതരണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ്‌, വൈ .എം .സി .എ മുൻ ചെയർമാൻ എം. കുഞ്ഞച്ചൻ, വൈസ് പ്രസിഡന്റ്‌ സണ്ണി സി .വൈ.തോമസ് വർഗീസ്, തങ്കച്ചൻ ചാമവിള തുടങ്ങിയവർ പങ്കെടുത്തു.