excise-officers-photo
പത്തനാപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജിന്റെ നേതൃത്വത്തിൽ പത്തനാപുരം പാടം കിഴക്കേ വെള്ളം തെറ്റിയിലെ ആദിവാസി ഊരിലുള്ള കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നു

കുന്നിക്കോട് : പത്തനാപുരം പാടം കിഴക്കേ വെള്ളം തെറ്റിയിലെ ആദിവാസി ഊരിലുള്ള മുഴുവൻ കുടുംബങ്ങൾക്കും പത്തനാപുരം എക്സൈസ് റേഞ്ച് സംഘം ഭക്ഷ്യക്കിറ്റുകൾ നൽകി. പത്തനാപുരം എക്സൈസ് റേഞ്ച് സംഘം കഴിഞ്ഞ വർഷം ലോക്ക് ഡൗണിലും കുര്യോട്ടുമല ആദിവാസി മേഖലയിൽ എക്സൈസ് സംഘം ഭക്ഷ്യക്കിറ്റുകൾ നൽകിയിരുന്നു. പത്തനാപുരം റേഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ദിലീപ്, പ്രിവന്റീവ് ഓഫീസർമാരായ വിജയകൃഷ്ണൻ, സുനിൽകുമാർ, ബൈജു, അനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ യോനാസ്, സനൽകുമാർ, ടി.എസ്.അനീഷ് , വിമൽ, അരുൺ വിജയൻ, അനീഷ്കുമാർ, മനീഷ്, ഗോപൻ മുരളി, അരുൺ ബാബു, വിഷ്ണു, വിനീത്, ബാലുസുന്ദർ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ഗംഗ, രോഹിനി, ഷുമിന എന്നിവരാണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തത്.