കുന്നിക്കോട് : കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് നവീകരണ പ്രവർത്തനങ്ങൾ നടന്ന വിളക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണത്തിലെ അപാകത വിജിലൻസ് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. 2018-19 സാമ്പത്തീക വർഷത്തിൽ 65 ലക്ഷം രൂപ മുടക്കി എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി നവീകരിച്ച കെട്ടിടം രണ്ടു വർഷത്തിനുള്ളിൽ തകർന്ന നിലയിലാണ്. ഐ.എസ്.ഒ അംഗീകാരം ലഭിക്കാൻ വേണ്ടി നടത്തിയ നവീകരണ പ്രവർത്തനങ്ങളിൽ ഗുരുതരമായ അഴിമതിയുണ്ടെന്നും അത് അന്വേഷിക്കാൻ നിലവിലെ പഞ്ചായത്ത് ഭരണ സമിതി സർക്കാരിനോട് ശുപാർശ ചെയ്യണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാൻ ആവശ്യപ്പെട്ടു.