കൊട്ടാരക്കര: കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ നൽകിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് നാളെ മുതൽ ഗ്രാമീണ മേഖലയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കും. നെടുൺകാവ്, താഴത്തുകുളക്കട, ഇരുമ്പനങ്ങാട്- കുണ്ടറ,ആനക്കോട്ടൂർ- പുത്തൂർ, കുറുമ്പാലൂർ-പുത്തൂർ, ഏനത്ത് -പുത്തൂർ- കൊല്ലം, അ‌ഞ്ചൽ- ചണ്ണപ്പേട്ട, അറയ്ക്കൽ-അഞ്ചൽ, ഓടനാവട്ടം-കൊല്ലം, പഴിഞ്ഞം അമ്പലക്കര, കുണ്ടറ- മുട്ടം, കുണ്ടറ-കുമ്പളം, കോട്ടവട്ടം- പുനലൂർ, എഴുകോൺ- ഇടയക്കോട് എന്നീ സർവീസുകളാണ് ആരംഭിക്കുന്നത്.