മയ്യനാട്: ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ജൂലായ് 7 വരെ സംഘടിപ്പിക്കുന്ന വായനപക്ഷാചരണത്തിന് തുടക്കമായി. ഇതോടനുബന്ധിച്ച് നടന്ന പി.എൻ. പണിക്കർ അനുസ്മരണം ഗ്രന്ഥശാലാ പ്രസിഡന്റ് കെ. ഷാജി ബാബു ഉദ്ഘാടനം ചെയ്തു. മയ്യനാട് മുക്കം മൈത്രി കലാകായിക സാംസ്കാരിക വേദിയിൽ പ്രവർത്തനമാരംഭിക്കുന്ന എൽ.ആർ.സി ലിറ്റിൽ ലൈബ്രറിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. എൽ.ആർ.സി ലൈബ്രേറിയൻ വി. ചന്ദ്രൻ മൈത്രി സെക്രട്ടറി ഷാൻ റഹീമിന് പുസ്തകങ്ങൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. എൽ.ആർ.സി സെക്രട്ടറി എസ്. സുബിൻ, ഭരണസമിതിയംഗം ബി. ഡിക്സൺ, വാർഡ് മെമ്പർ സജീർ, മൈത്രി ജോ. സെക്രട്ടറി അമീർ, മയ്യനാട് റാഫി തുടങ്ങിയവർ പങ്കെടുത്തു.