കൊട്ടാരക്കര: സർക്കാർ ബി.ജെ.പി നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നുവെന്നാരോപിച്ച് കൊട്ടാരക്കരയിൽ ബി.ജെ.പി കോർ കമ്മിറ്റി സത്യഗ്രഹം നടത്തി . ബി.ജെ.പി സംസ്ഥാന സമിതി അംഗം ജി.ഗോപിനാഥ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വയയ്ക്കൽ സോമൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ കെ.ആർ.രാധാകൃഷ്ണൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് രാജേഷ് കുരുക്ഷേത്ര, ഷാലു കുളക്കട, സുനീഷ് മൈലം, അരുൺ കാടാംകുളം, അനീഷ് കിഴക്കേക്കര, ശ്രീരാജ്, സബിത,അമ്പിളി, പ്രശാന്ത്, സുധാകരൻ, രാജീവ്, ബിനി തുടങ്ങിയവർ സംസാരിച്ചു.

,