ചാത്തന്നൂർ: വായനാ ദിനത്തോടനുബന്ധിച്ച് കല്ലുവാതുക്കൽ ലൈബ്രറി ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിന്റെ കൊവിഡ് ഡൊമിസിലിയറി കെയർ സെന്ററിലേക്ക് പുസ്തകങ്ങൾ എത്തിച്ചു. പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും അടങ്ങിയ കിറ്റ് ലൈബ്രറി പ്രസിഡന്റും പഞ്ചായത്തംഗവുമായ ഡി.എൽ. അജയകുമാർ, സെക്രട്ടറി എം. മനോജ് എന്നിവർ ചേർന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു ശിവദാസന് കൈമാറി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. രജിത, ലൈബ്രറി വൈസ് പ്രസിഡന്റ് എ. രമ തുടങ്ങിയവർ പങ്കെടുത്തു.