കൊട്ടാരക്കര: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ബിയുടെ നേതൃത്വത്തിൽ പുത്തൂർ പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. പ്രതിഷേധ ധർണ പാർട്ടി ജില്ലാ പ്രസിഡന്റ് എ.ഷാജു ഉദ്ഘാടനം ചെയ്തു. പുത്തൂർ സനൽ അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് വർഗീസ് വടക്കടത്ത്, കെ.പ്രഭാകരൻനായർ, പെരുങ്കുളം രാജീവ്, ശശിധരൻപിള്ള, പെരുങ്കുളം സുരേഷ്, ഓംകാർ, ഷീജ തുടങ്ങിയവർ ധ‌ർണക്ക് നേതൃത്വം നൽകി.