കൊല്ലം: കൊവിഡ് മാനദണ്ഡപ്രകാരം ക്ഷേത്രങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് കേരള പരബ്രഹ്മ പുരാണപാരായണകലാ സംഘടനാ യോഗം ആവശ്യപ്പെട്ടു. ഓൺലൈനായി ചേർന്ന യോഗത്തിൽ പ്രസിഡന്റ് സുഭാഷ് ചന്ദ്രബോസ് അദ്ധ്യക്ഷനായി. ഓച്ചിറ വത്സമ്മാൾ, തേവലക്കര വിജയകുമാരി, ഏരൂർ രാധാകൃഷ്ണൻ, ചടയമംഗലം റജികുമാർ, കീരിക്കാട് വിജയമ്മ, കല്ലുവാതുക്കൽ വിജയമ്മ, പാരിപ്പള്ളി മുരളി, നാവായിക്കുളം ഗോപകുമാർ, മടവൂർ അജയൻ എന്നിവർ സംസാരിച്ചു.