കൊല്ലം: കുരീപ്പുഴ ഗവ.യു.പി സ്‌കൂളിലെ വായന വാരാഘോഷം കവി കരീപ്പുഴ ശ്രീകുമാറും സ്കൂൾ വിദ്യാരംഗം പ്രവർത്തനങ്ങൾ കവി കുണ്ടറ ശശിധരനും ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ഗിരിജ തുളസിധരൻ, പി.ടി. എ പ്രസിഡന്റ് ഡേവിഡ് സേവ്യർ, ഹെഡ്മാസ്റ്റർ എൻ. ഗോപാലകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് ജെ. സേതുലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി സിന്ധ്യ എം. ജോർജ് തുടങ്ങിയവർ സംസാരിച്ചു.

വരുംദിവസങ്ങളിൽ വായനയുടെ വിവിധ തലങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് പി.ജെ. ഉണ്ണിക്കൃഷ്ണൻ, ഡെൻസിൽ ആന്റണി, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ, കുരീപ്പുഴ വിൻസെന്റ്, സുകേശൻ ചൂലിക്കാട്, വി.ടി. കുരീപ്പുഴ എന്നിവർ കുട്ടികളോട് സംവദിക്കും.