കൊട്ടാരക്കര: കൊവിഡിനെ തുടർന്ന് മാസങ്ങളായി അടഞ്ഞുകിടക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകണമെന്നാവശ്യപ്പെട്ട് ഓൾ കേരള ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വെൽഫെയർ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ മന്ത്രി കെ.രാജന്
നിവേദനം നൽകി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഷഹർ അലി, സംസ്ഥാന വൈസ് പ്രസിഡന്റ് ഷെറീന, ജില്ലാ പ്രസിഡന്റ് വിജീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്.
ഓൺലൈൻ ക്ളാസുകൾ പ്രായോഗികമല്ലാത്തതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഞ്ചോ പത്തോ വിദ്യാർത്ഥികളെ ഒരേ സമയം പഠിപ്പിക്കാൻ അനുവദിക്കുക, ഒന്നര വർഷമായി അടഞ്ഞുകിടക്കുന്ന
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുക, പ്രവർത്തന രഹിതമായ ഇലക്ട്രോണിക് ഉപകരണങ്ങൾ അറ്റകുറ്റപണി നടത്തുവാൻ സർക്കാർ അടിയന്തര
സാമ്പത്തികസഹായം അനുവദിക്കുക, കെട്ടിടവാടക, വൈദ്യുത ബില്ലുകൾ എന്നിവയ്ക്ക് ഇളവു നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്.