snd
നരിക്കൽ ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണോദ്ഘാടനം പുനലൂർ യൂണിയൻ കൗൺസിലർ എസ്.എബി നിർവഹിക്കുന്നു

പുനലൂർ: എസ്.എൻ.ഡി.പി യോഗം നരിക്കൽ 2733-ാം നമ്പർ ശാഖയിലെ കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. പുനലൂർ യൂണിയൻ കൗൺസിലർ എസ്.എബി കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് ദിലീപ്, വൈസ് പ്രസിഡന്റ് ആർ.രാധാകൃഷ്ണൻ, സെക്രട്ടറി അനിൽ കുമാർ, വനിത സംഘം ശാഖ പ്രസിഡന്റ് സഞ്ചു ബാജി, വൈസ് പ്രസിഡന്റ് സംഗീത രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.