കുന്നിക്കോട് : ഇടത് മുന്നണിയുടെ ആരോപണങ്ങൾക്ക് മറുപടിയായി യു.ഡി.എഫ് വിളക്കുടി ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണ സമിതിയെ പിന്തുണച്ച് ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലയിൽ തന്നെ ഒന്നാമതെത്തിയ പഞ്ചായത്തുകളിൽ വിളക്കുടിയും ഉൾപ്പെട്ടിട്ടുണ്ട്. കൃത്യതയാർന്ന പ്രവർത്തനം നടത്തുന്ന കുടുംബാരോഗ്യകേന്ദ്രം, ഭരണ സമിതി അധികാരത്തിലെത്തുമ്പോൾ കട്ടപ്പുറത്തായിരുന്ന ആംബുലൻസ് നിരത്തിലിറക്കിയതും നേട്ടങ്ങളായാണ് യു.ഡി.എഫ് നേതൃത്വം അവകാശപ്പെടുന്നത്.
ഇടതു മുന്നണിയുടെ ഭരണസമിതിയുടെ കാലത്ത് ഐ.എസ്.ഒ അംഗീകാരത്തിന് വേണ്ടി
നടത്തിയ 65 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതിയുണ്ടെന്നും കെട്ടിടം ചോർന്നൊലിക്കുന്ന സ്ഥിതിയാണെന്നും യു.ഡി.എഫ് ആരോപിച്ചു. ഈ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. ഡി.സി.സി മെമ്പർ ആർ.പത്മഗിരീഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്.അനീഷ് ഖാൻ, അബ്ദുൽ മജീദ്, ബ്ലോക്ക് പഞ്ചായത്തംഗം കാര്യറ നസീർ, കാര്യറ എസ്. നാസറുദ്ദീൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി വിളക്കുടി നസീർ, സലാഹുദ്ദീൻ, റിയാസ് കാര്യാട്ട്, മുരുകേശൻ കലഞ്ഞിക്കൽ, നിസാർ റാവുത്തർ, രാധാകൃഷ്ണപിള്ള, ഷിനിലാലു, ഷഫീക്ക് വിളക്കുടി, രാഹുൽ തുടങ്ങിയവർ സംസാരിച്ചു.