c

ചവറ : ആർ.പി ഫൗണ്ടേഷൻ നൽകുന്ന ധനസഹായത്തിന് ശുപാർശ ചെയ്യാനുള്ള അപേക്ഷകൾ ഇനി സുജിത്ത് വിജയൻപിള്ള എം.എൽ.എയുടെ ഒാഫീസിൽ നേരിട്ട് നൽകേണ്ടതില്ല. ഓരോ പഞ്ചായത്തിലെയും അപേക്ഷകൾ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ ശേഖരിച്ച് എം.എൽ.എ ഒാഫീസിൽ എത്തിക്കണം.
അപേക്ഷകൾ തപാലായോ ഇ മെയിലായോ ആർ.പി ഫൗണ്ടേഷന് അയച്ചുനൽകാം.
നൂറുകണക്കിന് പേർ എം.എൽ.എ ഒാഫീസിൽ തടിച്ചുകൂടുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പനുസരിച്ചാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയത്.
21-ാം തീയതിമുതൽ 24 വരെ എം.എൽ.എ ഒാഫീസിൽ പഞ്ചായത്തടിസ്ഥാനത്തിൽ വ്യക്തികളിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നത് പൂർണമായും ഒഴിവാക്കിയതായി ഡോ. സുജിത് വിജയൻപിളള എം.എൽ.എ അറിയിച്ചു.
18-ാം തീയതി വരെ നൽകിയ അപേക്ഷകളിൽ ഇനിയും സാക്ഷ്യപത്രം ലഭിക്കാനുള്ളവർക്ക് (1200 വരെയുളള ടോക്കൺ നമ്പർ) 21ാം തീയതി മുതൽ എം.എൽ.എ ഒാഫീസിൽ നിന്ന് വാങ്ങാം.