കരുനാഗപ്പള്ളി: വായനാദിനത്തിൽ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ ഗ്രന്ഥശാലകളിൽ പുസ്തകക്കൂടൊരുക്കി ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മാതൃകയായി. സ്കൂൾ മാനേജ്മെന്റും പി.ടി.എ കമ്മിറ്റിയും വിദ്യാർത്ഥികളും സമാഹരിച്ച തുക ഉപയോഗിച്ചാണ് പുസ്തകക്കൂടൊരുക്കിയത്. സംരംഭത്തിന്റെ താലൂക്കുതല ഉദ്ഘാടനം ആലുംകടവ് ബോധോദയം ഗ്രന്ഥശാലയിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഡോ. പി.കെ. ഗോപൻ നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, സ്കൂൾ മാനേജർ മായാ ശ്രീകുമാർ, കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ജയപ്രകാശ് മേനോൻ, ഗ്രന്ഥശാലാ സെക്രട്ടറി സുരേഷ് വെട്ടുകാട്, പ്രസിഡന്റ് ആനന്ദൻ, കൗൺസിലർ സീമ സഹജൻ, പി.ടി.എ പ്രസിഡന്റ് ലാൽജി പ്രസാദ്, പരിസ്ഥിതി ക്ലബ് കോ ഓർഡിനേറ്റർ സുധീർ ഗുരുകുലം, ഉത്തമൻ തുടങ്ങിയവർ സംസാരിച്ചു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സിറിൾ എസ്. മാത്യു, ഗംഗാറാം കണ്ണമ്പള്ളിൽ, അദ്ധ്യാപകരായ സജിത് പുളിമൂട്ടിൽ, മുനീർ, ഷിഹാസ്, അശോകൻ, ഗ്രന്ഥശാലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.