ചാത്തന്നൂർ: എക്സൈസ് ചാത്തന്നൂർ റേഞ്ച് സംഘത്തിന്റെ പരിശോധനയിൽ വിവിധയിടങ്ങളിൽ നിന്നായി 27 കുപ്പി വിദേശമദ്യം, 105 ലിറ്റർ കോട, ഒന്നര ലിറ്റർ ചാരായം എന്നിവ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു.

ചിറ്റിലക്കാട് സ്വദേശി മുനീർ ഹംസ, ഒഴുകുപാറ സ്വദേശി വിനോദ് കുമാർ, ചിറക്കര സ്വദേശി രഞ്ജിത്ത് എന്നിവരിൽ നിന്നാണ് വിദേശമദ്യം കണ്ടെടുത്തത്. നിരവധി അബ്കാരി കേസുകളിൽ പ്രതിയായ മീനാട് ചരുവിള വീട്ടിൽ അശോക് ബാബുവിന്റെ വീട്ടിൽ നിന്നാണ് കോടയും ചാരായവും പിടിച്ചെടുത്തത്. വീട്ടിൽ ചാരായം വാറ്റുന്നതിനിടെയാണ് അശോക് ബാബു അറസ്റ്റിലായത്.

പ്രിവന്റീവ് ഓഫീസർമാരായ എസ്. നിഷാദ്, ആർ.ജി. വിനോദ്, സി.ഇ.ഒമാരായ ടി.ആർ. ജ്യോതി, ഒ.എസ്. വിഷ്ണു, എം.ആർ. അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.