ചവറ: ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആശാ പ്രവർത്തകർക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി നിർവഹിച്ചു. വൈസ് പ്രസിഡന്റ് സോഫിയ സലാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.പി. സുധീഷ് കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ തങ്കച്ചി പ്രഭാകരൻ, തുളസീധരൻ പിള്ള, ഷെമി, സിന്ധു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് വിമൽരാജ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. പ്രസന്നൻ ഉണ്ണിത്താൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിഷാ സുനീഷ്, ബി.ഡി.ഒ ജോയി റോഡ്സ്, ഷാജി എസ്. പള്ളിപ്പാടൻ, എ. സീനത്ത്, ആർ. ജിജി, ജോയി ആന്റണി, സി. രതീഷ്, സജി അനിൽ, സുമയ്യ അഷറഫ് തുടങ്ങിയവർ പങ്കെടുത്തു.