binu-
വടക്കുംതല യൂത്ത് കോൺഗ്രസ് കമ്മിറ്റി ദീർഘദൂര വാഹന യാത്രക്കാർക്ക് നൽകി വരുന്ന സ്നേഹ പാഥേയം ഭക്ഷണപ്പൊതി വിതരണത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ പങ്കാളിയായപ്പോൾ

ചവറ : കോൺഗ്രസ് യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി വടക്കുംതല യൂത്ത് കോൺഗ്രസ് കമ്മിറ്റി ദീർഘദൂര വാഹന യാത്രക്കാർക്ക് നൽകി വരുന്ന സ്നേഹ പാഥേയം ഭക്ഷണപ്പൊതി വിതരണത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എയും പങ്കാളിയായി. 250 ഓളം ഭക്ഷണപ്പൊതികളാണ് കുറ്റിവട്ടം ജംഗ്‌ഷനിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ദിനംപ്രതി വിതരണം ചെയ്യുന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. അരുൺ രാജ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പൊന്മന നിശാന്ത്, യൂത്ത് കോൺഗ്രസ് നേതാക്കളായ നിഷാ സുനീഷ്, ഷംല നൗഷാദ്, അർഷാദ് പാരാമൗണ്ട്, ഷാ കറുത്തേടം, എം.ഡി. അരുൺ, സുൾഫിക്കർ, സരിത അജിത്, റിനോസ്, ഷെമീർ, ഇർഷാദ്, തമീം താജ്, അൻസിൽ, അമൽ എന്നിവർ നേതൃത്വം നൽകി.