പുത്തൂർ: സി.പി.എം കൈതക്കോട് റീത്തുപള്ളി ജംഗ്ഷൻ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്ക് ഡൗൺ ദുരിതമനുഭവിക്കുന്ന കൈതക്കോട് കാരിയോട് പ്രദേശത്തെ 50 കുടുംബങ്ങൾക്ക് പച്ചക്കറി, മരച്ചീനി കിറ്റുകൾ നൽകി. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. കേരള ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ സംസ്ഥാന സമിതിയംഗം ആർ.രാജസേനൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന എക്സി.അംഗം ടി.ആർ.മഹേഷ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി റോയ്മോൻ, സി.ഷിബു, നിശാന്ത്, ഉദയകുമാർ, സുകുമാരപിള്ള, വി.പത്മകുമാർ, ജി.ദിവാകരൻ എന്നിവർ പങ്കെടുത്തു.