ചിതറ: മേഖലയിൽ വ്യാജമദ്യവും കഞ്ചാവ് വില്പനയും വ്യാപകം. കോത്തല, കണ്ണൻകോട്, കൊച്ചാലുംമൂട്, ഓയിൽപാം എസ്റ്റേറ്റ്, മഞ്ഞപ്പാറ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും നിർമ്മാണവും വില്പനയും വ്യാപകമായി നടന്നു വരുന്നത്. ബൈക്കുകളിലും കാറുകളിലുമായി യുവാക്കളെയും വിദ്യാർത്ഥികളെയും ഉപയോഗിച്ചാണ് പ്രധാനമായും ലഹരി വസ്തുക്കൾ ആവശ്യക്കാർക്ക് എത്തിക്കുന്നത്. രാത്രി കാലങ്ങളിൽ വളരെ വൈകിയും വ്യാപകമായി വാഹനങ്ങൾ പ്രദേശത്ത് വന്നു പോകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ചില രാഷ്ട്രീയ പാർട്ടികൾ നൽകുന്ന പിന്തുണയാണ് ലഹരിവില്പന സജീവമാകാൻ കാരണമെന്നും ആരോപണമുണ്ട്. . രാത്രികാല പൊലീസ് പട്രോളിംഗ് വ്യാപകമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.