കൊല്ലം: ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ 'സഹപാഠിക്കൊരു കൈത്താങ്ങ്' പദ്ധതിയിലൂടെ ഒന്നേകാൽ ലക്ഷം രൂപയുടെ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. പലകാരണങ്ങളാൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്‌കൂളിലെ 100 വിദ്യാർത്ഥികൾക്കാണ് 22 ഇനങ്ങൾ അടങ്ങിയ കിറ്റുകൾ നൽകിയത്.
അസി. കളക്ടർ അരുൺകുമാർ, അഡിഷണൽ ഡെപ്യൂട്ടി കമ്മിഷണർ ജോസി ചെറിയാൻ, ഡിവിഷൻ കൗൺസിലർ ബി. ഷൈലജ, കൊല്ലം വെസ്റ്റ് സി.ഐ രതീന്ദ്രനാഥ്, സ്റ്റുഡന്റ് പൊലീസ് എ.ഡി.എൻ.ഒ അനിൽ കുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ, പ്രഥമാദ്ധ്യാപകൻ ശ്രീകുമാർ, സീനിയർ അസിസ്റ്റ്ന്റ് എൻ. സോണി, അദ്ധ്യാപകരായ ഷാജഹാൻ, ലീനസ്, സി.പി.ഒ എസ്.എസ്. അരുൺ, എ.സി.പി.ഒ എസ്. ശെൽവരാജൻ, ഡി.ഐമാരായ കൃഷ്ണകുമാർ, പ്രവീൺ കുമാർ എന്നിവർ കിറ്റുകൾ വിതരണം ചെയ്തു.
കൊവിഡ് ഒന്നാം വ്യാപന ഘടത്തിലും 75,000 രൂപയുടെ രോഗപ്രതിരോധ ഉപകരണങ്ങൾ റവന്യൂ അധികാരികൾക്ക് എസ്.പി.സി യൂണിറ്റ് കൈമാറിയിരുന്നു.