ചാത്തന്നൂർ: വായന ഒരു അനുഭവവും അനുഭൂതിയുമാണെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമവും ഗാന്ധിദർശനും സംയുക്തമായി സ്നേഹാശ്രമത്തിൽ സംഘടിപ്പിച്ച വായനാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്തേവാസികൾക്കായി സ്നേഹാശ്രമത്തിൽ ലഭ്യമാക്കിയിട്ടുള്ള പുസ്തകങ്ങളുടെ പ്രദർശനവും പരിപാടിയുടെ ഭാഗമായി നടന്നു.
സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിദർശൻ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് കെ. മോഹനൻ, ബ്ലോക്ക് സെക്രട്ടറി പി.ബി. രാമചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് രാജേന്ദ്രൻ, സെക്രട്ടറി പി.എം. രാജൻ, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് അംഗം പ്രതീഷ് കുമാർ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം തസ്നീമ, കുന്നിൽ ഫൈസി, പള്ളിക്കൽ നസീർ എന്നിവർ പങ്കെടുത്തു. സ്നേഹാശ്രമം സെക്രട്ടറി പത്മാലയം ആർ. രാധാകൃഷ്ണൻ സ്വാഗതവും മാനേജർ ബി. സുനിൽകുമാർ നന്ദിയും പറഞ്ഞു.
ഗാന്ധിദർശൻ പ്രവർത്തകൻ കാട്ടുപുതുശേരി പുത്തൻവീട്ടിൽ കെ.ആർ. ആസാദ് സ്നേഹാശ്രമത്തിന് വാങ്ങിനൽകുന്ന ഇൻവെർട്ടർ ചടങ്ങിൽ കൈമാറി.