കൊല്ലം: പി.എൻ. പണിക്കർ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പി.എൻ. പണിക്കർ അനുസ്മരണ സമ്മേളനവും ജില്ലാതല വായനാ വാരാചരണവും സംസ്ഥാന പ്രസിഡന്റ് കോട്ടയ്ക്കകം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി ഷാജി അദ്ധ്യക്ഷത വഹിച്ചു. ഡോ. അനിതാശങ്കർ, ആറ്റൂർ ശരച്ചന്ദ്രൻ, അഡ്വ. ഫേബ, ആർ.പി. പണിക്കർ, പി.എൻ. സിന്ധു, കൊല്ലം ശേഖർ, രാജിലാൽ തുരുത്ത്, ഹരി കരുവ തുടങ്ങിയവർ സംസാരിച്ചു.