dengu

കൊല്ലം: കൊതുകുജന്യ രോഗമായ ഡെങ്കിപ്പനിക്കും ചെള്ളുപനിക്കുമെതിരെ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വീടിനുള്ളിലും പരിസരങ്ങളിലും കൊതുകിന്റെ ഉറവിടങ്ങൾ ഇല്ലാതാക്കണം. ആഴ്ചയിൽ ഒരുദിവസം ഉറവിട നശീകരണം നടത്തണം.
മണ്ണിലും കുറ്റിച്ചെടികളുടെ ഇടയിലുമാണ് ചെള്ളുപനിക്ക് കാരണമായ ചെള്ളുകൾ കാണുന്നത്. ശക്തമായ പനി, പേശിവേദന, തലവേദന എന്നിവയാണ് ചെള്ളുപനിയുടെ ലക്ഷണങ്ങൾ. കടിയേറ്റ ഭാഗത്ത് കറുത്ത പാടുകൾ ഉണ്ടാകും. അടിയന്തര വൈദ്യസഹായം തേടണം.