കുന്നത്തൂർ : ശൂരനാട് മില്ലത്ത് കോളേജ് ഒഫ് റ്റീച്ചർ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ വായനാദിനാചരണം സംഘടിപ്പിച്ചു. സംസ്ഥാന സാഹിത്യ അക്കാഡമി അംഗവും സാഹിത്യകാരനുമായ ഡോ. സി. ഉണ്ണിക്കൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.എസ്. ബിന്ദുകമാരി അദ്ധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് അർത്തിയിൽ അൻസാരി, രജനി ആത്മജ, വിജയലഷ്മി ആദർശ്, നീനു തോമസ് എന്നിവർ സംസാരിച്ചു. അരുൺ ഗോവിന്ദ് സ്വാഗതവും അൽഫിയ ഷാൻ നന്ദിയും പറഞ്ഞു.