medicine

കൊല്ലം: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായുള്ള മെഡിസിൻ ചലഞ്ചിലൂടെ യൂണിയൻ പരിധിയിലെ വിവിധ ശാഖകളിലെ ഗുരുതര രോഗബാധിതരായ 15ഓളം പേർക്ക് മരുന്നുകൾ എത്തിച്ചുനൽകി. യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പച്ചയിൽ സന്ദീപ് ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സിബു വൈഷ്ണവ്, യൂണിയൻ സെക്രട്ടറി ബി. പ്രതാപൻ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമോദ് കണ്ണൻ, ഡി.എൻ. വിനുരാജ്, ഹരി ശിവരാമൻ, അഭിലാഷ്, അനൂപ് ശങ്കർ, ബൈജുലാൽ എന്നിവർ പങ്കെടുത്തു.