കുന്നത്തൂർ : ഗാന്ധി ദർശനവേദി കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് ബാധിച്ച കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ മൈനാഗപ്പള്ളിയിൽ നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഷെബിൻ നാസർ അദ്ധ്യക്ഷത വഹിച്ചു. ഷമീർ ഇസ്മായിൽ, ചിറക്കുമേൽ ഷാജി, കൊയ്‌വേലി മുരളി, എം. ഷാനവാസ്, ഷിജ്ന നൗഫൽ, ഷംനാദ് തൈക്കാവിൽ വടക്കതിൽ, സുന്ദരേശൻ, ഇസഹാക്ക് ജോൺസൻ, നിസാർ ക്വയിലോൺ തുടങ്ങിയവർ പങ്കെടുത്തു.