കൊല്ലം: കാൻഫെഡ് തൃക്കരുവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പി.എൻ. പണിക്കർ അനുസ്മരണ സമ്മേളനം തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. കാൻഫെഡ് മണ്ഡലം പ്രസിഡന്റ് ആർ.പി. പണിക്കർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഡാഡു കോടിയിൽ, പുന്തല മോഹനൻ, ചെറുകര രാധാകൃഷ്ണൻ, സി.പി. അമ്മിണിക്കുട്ടിഅമ്മ, എസ്. ഇന്ദിരാഭായി അമ്മ തുടങ്ങിയവർ പങ്കെടുത്തു.