കുന്നത്തൂർ: വായനാദിനത്തോടനുബന്ധിച്ച് കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിലിന് പുസ്തകങ്ങൾ കൈമാറി ഡി.സി.സി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി മാതൃകയായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്. ശശികുമാർ രവി മൈനാഗപ്പള്ളിയിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പ്രൊഫ. എസ്. അജയൻ പങ്കെടുത്തു.