ചാത്തന്നൂർ: കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സമുദ്ര ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ‌വായന വാരാഘോഷം സംഘടിപ്പിച്ചു. ഡോ. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് രജീഷ് അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരന്മാരായ അടുതല ജയപ്രകാശ്, ശ്രീകുമാർ പാരിപ്പള്ളി, വിജയൻ ചന്ദനമാല തുടങ്ങിയവർ പങ്കെടുത്തു. ചെയർമാൻ റുവൽസിംഗ് സ്വാഗതവും ആർ.ഡി. ലാൽ നന്ദിയും പറ‌ഞ്ഞു.