കിഴക്കേ കല്ലട: കൊച്ചുപ്ലാംമൂട് കെ.പി.പി യൂണിയൻ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു. രാവിലെ പതാകയുയർത്തൽ, വൈകിട്ട് അക്ഷരദീപം തെളിക്കൽ എന്നിവ നടന്നു. ഗ്രന്ഥശാലാ പ്രസിഡന്റ് എം.എസ്. ബിനുരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി. രാജേന്ദ്രൻ വായനാദിന സന്ദേശം നൽകി. സുമേഷ് പുതുവലിൽ, ആർ. സുനിൽകുമാർ, ഷാജി പവിഴം എന്നിവർ നേതൃത്വം നൽകി.