കരുനാഗപ്പള്ളി : താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായനാപക്ഷാചരണത്തിന് കരുനാഗപ്പള്ളിയിൽ തുടക്കമായി. ചവറ വികാസിൽ സംഘടിപ്പിച്ച ചടങ്ങ് സ്റ്റേറ്റ് ലൈബ്രറി കൗണസിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എ. നാസർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. പി.ബി. ശിവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സി. കമ്മിറ്റി അംഗം ജയപ്രകാശ് മേനോൻ, താലൂക്ക് എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സി. രഘുനാഥ്, വികാസ് ബാബു എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകൻ പി. ചന്ദ്രശേഖരപിള്ളയെ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ സ്വാഗതവും നേതൃസമതി കൺവീനർ അനിൽ കുമാർ നന്ദിയും പറഞ്ഞു.