പുനലൂർ : ഓൺലൈൻ പഠത്തിന് സൗകര്യമില്ലാത്ത 40 വിദ്യാർത്ഥികൾക്ക് സൗജന്യമായി സ്മാർട്ട് ഫോൺ നൽകുന്നു. കൊല്ലം പ്രിയദർശനി സാംസ്കാരിക വേദിയുടെ നേതൃത്വത്തിലാണ് പുനലൂർ മണ്ഡലത്തിലെ 18 സ്കൂളുകളിലെ 40 വിദ്യാർത്ഥികൾക്ക് ഫോൺ നൽകുന്നത്. സാംസ്കാരിക വേദി പ്രസിഡന്റും കെ.പി.സി.സി സെക്രട്ടറിയുമായ അഡ്വ.സൈമൺ അലക്സ് തന്റെ ഫേസ് ബുക്ക് വഴിയും മൊബൈൽ ഫോൺ ചലഞ്ചിലൂടെയും സ ഹപാഠികളും സുഹൃത്തുക്കളുമായവരിൽ നിന്നും സ്വരൂപിച്ച സ്മാർട്ട് ഫോണുകളാണ് കുട്ടികൾക്ക് സൗജന്യമായി നൽകുന്നത്. ജൂൺ 1 മുതൽ ആരംഭിച്ച പദ്ധതിയനുസരിച്ച് ആകെ 100വിദ്യാർത്ഥികൾക്കാണ് സൗജന്യമായി മൊബൈൽ ഫോൺ നൽകുന്നത്. ഇതിൽ വാളക്കോട് എൻ.എസ്.വി. വി.എച്ച്.എസ്.എസ്, പുനലൂർ ഗവ.എച്ച്.എസ്.എസ്,ചെമ്മന്തൂർ എച്ച്.എസ്, പുനലൂർ ബോയ്സ് എച്ച്.എസ്.എസ്, സെന്റ് ഗോരേറ്റി എച്ച്.എസ്.എസ് തുടങ്ങിയ 18 ഓളം സ്കൂളുകളിലെ 40വിദ്യാർത്ഥികൾക്ക് ആദ്യഘട്ടമെന്ന നിലയിൽ നാളെ ഉച്ചക്ക്2.30ന് പുനലൂർ വെട്ടിപ്പുഴ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ചേരുന്നചടങ്ങിൽ വിതരണം ചെയ്യും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി പരിപാടി ഉദ്ഘാടനം ചെയ്യും. സൈമൺ അലക്സ് അദ്ധ്യക്ഷത വഹിക്കും.അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ മാനേജർ ഫാ.ബോവസ് മാത്യൂ മുഖ്യപ്രഭാഷണം നടത്തും. സംവിധായകൻ എം.എ.നിഷാദ് മൊബൈൽ ചലഞ്ച് ഉദ്ഘാടനം ചെയ്യും. പുനലൂർ താലൂക്ക് സമാജം സ്കൂൾ മാനേജർ എൻ.മഹേശൻ, പുനലൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് ചന്ദ്രൻ, അഞ്ചൽ ഗവ.വെസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ് ബാബു പണിക്കർ,ജി.ജയപ്രകാശ്, ഡോ.എസ്.ആനന്ദ് ഉണ്ണിത്താൻ തുടങ്ങിയ നിരവധി പേർ സംസാരിക്കും.