dyfi-

കൊല്ലം: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ സി.എഫ്.എൽ.ടി.സികളിലും ഡി.സി.സികളിലും അക്ഷര സ്പർശം ലൈബ്രറികൾ ആരംഭിച്ചു. കൊല്ലം വെള്ളാപ്പള്ളി നടേശൻ നഴ്സിംഗ് കോളേജിൽ നടന്ന ജില്ലാതല ഉദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റിന് പുസ്തകങ്ങൾ നൽകി എം. മുകേഷ് എം.എൽ.എ നിർവഹിച്ചു. 300 പുസ്തങ്ങൾ ഉൾപ്പെടുന്ന ലൈബ്രറിയാണ് ആരംഭിച്ചത്. ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ അദ്ധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോം, ജില്ലാ ജോ. സെക്രട്ടറി പി.കെ. സുധീർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. ഷബീർ, ജില്ലാ കമ്മിറ്റി അംഗം ദേവിക രാമചന്ദ്രൻ, കോർപ്പറേഷൻ ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു. പവിത്ര എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺബാബു സ്വാഗതവും കൊല്ലം ബ്ലോക്ക് സെക്രട്ടറി നാസിമുദ്ദീൻ നന്ദിയും പറഞ്ഞു.