ശാസ്താംകോട്ട: ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായനപക്ഷാചരണവും പി.എൻ. പണിക്കർ അനുസ്മരണവും കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. ജി.എസ്. പ്രദീപ്, കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു എന്നിവർ ഓൺലൈനായി വായനാദിന സന്ദേശം നൽകി. പ്രസിഡന്റ് എം. നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. സുൽഫിഖാൻ റാവുത്തർ, അക്കരയിൽ ഹുസൈൻ, ലത്തീഫ് പെരുംകുളം, അർത്തിയിൽ അൻസാരി, റജീവ് പ്ലാമൂട്ടിൽ, എ.എസ്. ഫിറോസ്, മുജീബ് തട്ടേടയ്യത്ത്, സബീന ബൈജു എന്നിവർ സംസാരിച്ചു.