തൊടിയൂർ: ഡി.വൈ.എഫ്.ഐ കടത്തൂർ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൂറ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മേഖലാ സെക്രട്ടറി ഷാനു കെ. സലാം, ജില്ലാ കമ്മിറ്റി അംഗം നിഷാദ്, യൂണിറ്റ് സെക്രട്ടറി ആർ. ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.