തൊടിയൂർ: തഴവ എ.വി ഗവ. എച്ച്.എസിലെ 2001 ബാച്ച് പൂർവ വിദ്യാർത്ഥിക്കൂട്ടായ്മ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകി. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് വി.എസ്. കവിത, പി.ടി.എ പ്രസിഡന്റ് കെ. സതീശൻ, ശ്രീജിത്ത്, ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.