കൊല്ലം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ബാങ്കുകളിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അക്കൗണ്ട് നമ്പറിന്റെ അടിസ്ഥാനത്തിലാകും പ്രവേശനമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. ഒന്ന്, രണ്ട്, മൂന്ന്, നാല് അക്കങ്ങളിൽ അവസാനിക്കുന്നവയ്ക്ക് തിങ്കളാഴ്ചയും അഞ്ച്, ആറ്, ഏഴ് അക്കങ്ങൾക്ക് ബുധനാഴ്ചയും എട്ട്, ഒൻപത്, പൂജ്യം അക്കങ്ങൾക്ക് വെള്ളിയാഴ്ചയും ഇടപാടുകൾ നടത്താം.